ഹദീസ് വിജ്ഞാനീയവും കര്‍മശാസ്ത്രവും വ്യത്യാസപ്പെടുന്നത് എങ്ങനെ


സ്വഹീഹാണെന്നു കണ്ട് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസുകളിലും മനുഷ്യസഹജമായ തെറ്റുകള്‍ കടന്നുകൂടിയേക്കാം. ഇമാം ബുഖാരി ഒരു ഹദീസ് സ്വഹീഹാണെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നിബന്ധനകള്‍, റാവികള്‍ വിശ്വസ്തരും നീതിമാന്മാരും പരസ്പരം കണ്ടുമുട്ടി ഹദീസ് നേരില്‍ കേട്ടവരുമായിരിക്കണം എന്നതാണ്.

ബൂഅബ്ദില്ല മുഹമ്മദുബ്‌നു ഇസ്മാഈലുല്‍ ബുഖാരി ബുഖാറയില്‍ ഹിജ്‌റ 194ല്‍ ജനിച്ചു. 256ല്‍ നിര്യാതനായി. അദ്ദേഹം പത്താം വയസ്സില്‍ ഹദീസ് പഠനം തുടങ്ങി. കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. 11ാം വയസ്സില്‍ ഗുരുനാഥന്മാര്‍ ഹദീസ് ഉദ്ധരിക്കുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ അദ്ദേഹം തിരുത്താറുണ്ടായിരുന്നു. അതിനാല്‍ വിശ്വസ്തന്‍ എന്ന പേര് ചെറുപ്പത്തില്‍ തന്നെ അദ്ദേഹം നേടി.