സ്വഹാബി വനിതകൾ ലോക ജനതക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് മാതൃകയാണ്. സത്യനിഷേധവും ബഹുദൈവ ആരാധനയുമെല്ലാം ഉപേക്ഷിച്ചു ഏകദൈവ വിശ്വാസവും പരലോക ചിന്തയും സ്വീകരിച്ചു പ്രവാചകന്റെ കാലത്ത് സൽപ്രവർത്തനങ്ങളിലേക്ക് മുന്നിട്ട് വരികയും മാതൃകയായി മാറുകയും ചെയ്ത മഹിളകളാണവർ.
ആതുരശുശ്രൂഷാ രംഗത്തും പടക്കളങ്ങളിലും തവക്കുൽ കൊണ്ടും ക്ഷമ കൊണ്ടും പ്രതിസന്ധികളെ നേരിട്ട അവർ ലോകത്തിനു തന്നെ മാതൃകയാണ്.