വീറ്റ് ആന്റ് സ്വീറ്റ് ദോശ


പ്രഭാതഭക്ഷണം കുട്ടികള്‍ ശരിയായ രീതിയില്‍ കഴിച്ചിരിക്കണം. വ്യത്യസ്തമായ വിഭവങ്ങള്‍ അമ്മമാര്‍ തയ്യാറാക്കി കൊടുത്താല്‍ അവര്‍ മടി കാട്ടാതെ കഴിക്കും.

വീറ്റ് ആന്റ് സ്വീറ്റ് ദോശ

ആവശ്യമായ സാധനങ്ങള്‍

ഗോതമ്പുപൊടി: രണ്ട് കപ്പ്
ഉപ്പ്: പാകത്തിന്
വെള്ളം: ദോശമാവിന്റെ പരുവത്തില്‍
എണ്ണ: ദോശക്കല്ലില്‍ തേക്കാന്‍
ശര്‍ക്കര ചീറ്റിയത്: ഒരു കപ്പ്
തേങ്ങാ ചുരണ്ടിയത്: 3/4 ടീ.സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഗോതമ്പു പൊടിയും ഉപ്പും ഒരു ബൗളില്‍ എടുത്ത് പാകത്തിന് വെള്ളം ഒഴിച്ചിളക്കുക. തേങ്ങ, ശര്‍ക്കര, എലയ്ക്കാപ്പൊടി എന്നിവ ഒരു പ്ലേറ്റില്‍ എടുത്ത് തമ്മില്‍ യോജിപ്പിച്ച് വെക്കുക. എണ്ണ തേച്ച ദോശക്കല്ലില്‍ ഒരു തവി മാവ് വീതം ഒഴിച്ച് വട്ടത്തില്‍ പരത്തുക.

ദോശയുടെ അരികുകളില്‍ അല്പം എണ്ണ ഒഴിക്കാം. തേങ്ങയിട്ട് കുറേശ്ശെ എടുത്ത് ദോശയുടെ പകുതി ഭാഗം വരെ വിളമ്പി, മറ്റേ പകുതി തേങ്ങാക്കൂട്ടിന് മീതെയായി കൊണ്ടുവന്ന് ഒതുക്കി മറിച്ചിടുക. ഇരുവശവും മൂപ്പിച്ച ശേഷം കോരുക. എല്ലാ ദോശയും ഇതേ രീതിയില്‍ തയ്യാറാക്കുക.

പ്രഭാതഭക്ഷണം ശരിയായ രീതിയില്‍ കുട്ടികള്‍ കഴിച്ചിരിക്കണം. വ്യത്യസ്തമായ വിഭവങ്ങള്‍ അമ്മമാര്‍ തയ്യാറാക്കി കൊടുത്താല്‍ അവര്‍ മടി കാട്ടാതെ കഴിച്ചിരിക്കും.

റവ ദോശ

ആവശ്യമായ സാധനങ്ങള്‍
പച്ചരി: 1/2 കപ്പ്
ചമ്പാവരി: 1/2 കപ്പ്
റവ: 1/3 കപ്പ്
മൈദ: 1/4 കപ്പ്
ഉപ്പ് : പാകത്തിന്
പഞ്ചസാര: 1/2 ടീസ്പൂണ്‍
വെള്ളം: ആവശ്യത്തിന്
നെയ്യ/ എണ്ണ: ദോശക്കല്ലില്‍ തേക്കാന്‍
ഉലുവ: 1/2 ടീസ്പൂണ്‍
റവ, മൈദ, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സ് ചെയ്തുവെക്കുക.

തയ്യാറാക്കുന്ന വിധം

രണ്ട് തരം അരിയും 1/2 ടീസ്പൂണ്‍ ഉലുവയും കുതിര്‍ത്ത് അരച്ചുവെക്കുക. ഇതില്‍ റവ കൂട്ട് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി മൂന്നു മണിക്കൂര്‍ കുതിരാനായി വെക്കുക. എണ്ണ അല്ലെങ്കില്‍ നെയ്യ് ചൂട് ദോശക്കല്ലില്‍ തേക്കുക.

മാവ് കുറേശ്ശെ ദോശക്കല്ലില്‍ ഒഴിച്ച് വൃത്താകൃതിയില്‍ വ്യാപിപ്പിച്ച് ഒരു വശം മൊരിഞ്ഞാല്‍ മറിച്ചിടുക. ദോശക്ക് ചുറ്റിനുമായും നെയ്യോ എണ്ണയോ ചുറ്റിനുമായി വീഴ്ത്താം. പൊന്‍നിറമാക്കി കോരുക.