വിട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന ബനാന, കാരറ്റ് കേക്കുകള്‍ രുചികരവും പോഷകപ്രദവുമാണ്.
ബനാന കേക്ക്
ചേരുവകള്‍:
ഗോതമ്പുപൊടി- രണ്ട് കപ്പ്
ബേക്കിംഗ് പൗഡര്‍- 2.5 ടീസ്പൂണ്‍
വാനില എസന്‍സ്- അര ടീസ്പൂണ്‍
പഴം അടിച്ചത്- ഒരു കപ്പ്
പഞ്ചസാര- ഒരു കപ്പ്
ഉപ്പ്- ഒരു നുള്ള്
ബട്ടര്‍- 100 ഗ്രാം
പാല്‍- 160 മില്ലി
മുട്ട- രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ബട്ടറിന്റെ തണുപ്പ് മാറ്റിയശേഷം ഒരു ബൗളില്‍ ഇടുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇളംമഞ്ഞ നിറം ആകുംവരെ ഇളക്കല്‍ തുടരുക. വാനില എസന്‍സും ഒരു മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കി ക്രീം പരുവത്തിലാക്കുക.
രണ്ടാമത്തെ മുട്ടയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി ക്രീം പാകത്തിലാക്കുക. ഗോതമ്പുപൊടിയും ബേക്കിംഗ് പൗഡറും ഉപ്പും തെള്ളുക. പാലില്‍ പകുതി ഇതില്‍ ഒഴിച്ച് ഇളക്കുക. മിച്ചമുള്ള പാലും ചേര്‍ത്തിളക്കി വെക്കുക. പഴം അടിച്ചത് ചേര്‍ത്ത് പതിയെ ഇളക്കുക. 8 × 8 വലുപ്പമുള്ള കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടി മൈദയോ ഗോതമ്പുപൊടിയോ വിതറുക.
കേക്ക് ടിന്നിന്റെ വശങ്ങളിലും ബട്ടര്‍ തേക്കാനും പൊടി വിതറാനും മറക്കരുത്. താപനില 170°C യില്‍ ക്രമീകരിക്കുക. 15 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ഇനി തയ്യാറാക്കുക.
ക്യാരറ്റ് കേക്ക്
ചേരുവകള്‍:
മൈദ 1 കപ്പ് + രണ്ട് ടീസ്പൂണ്‍
ബേക്കിംഗ് സോഡ- മുക്കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
പട്ട പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
ഗ്രേറ്റ് ചെയ്ത ക്യാരറ്റ്- മുക്കാല്‍ കപ്പ്
വിനാഗിരി- ഒരു ടീസ്പൂണ്‍
പാല്‍- കാല്‍ കപ്പ് + രണ്ട് ടീസ്പൂണ്‍
പഞ്ചസാര- അര ടീസ്പൂണ്‍
എണ്ണ- കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
പാല്‍, വിനാഗിരി, പഞ്ചസാര, വാനില എസ്സന്‍സ്, എണ്ണ എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി ഇളക്കി പഞ്ചസാര അലിയിക്കുക. ബേക്കിംഗ്പൗഡര്‍, ബേക്കിംഗ് സോഡ, പട്ടപ്പൊടി ഒരു നുള്ള് എന്നിവ ഒരുമിച്ചാക്കി തെള്ളി നന്നായി ഇളക്കുക.
എല്ലാം നന്നായി യോജിപ്പിച്ചാല്‍ പാല്‍ കുറേശ്ശെയായി ഒഴിക്കുക. ഇളക്കി കട്ട കെട്ടാത്ത വിധത്തില്‍ ഉള്ള ബാറ്റര്‍ തയ്യാറാക്കുക. ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് നന്നായി ഇളക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന കേക്ക്ടിന്നിലേക്ക് ഇത് പകര്‍ന്ന് തട്ടുക. മാവിന്റെ നിരപ്പ് ഒരേപോലെ ആക്കുക. 20-30 മിനിറ്റ് ബേക്ക് ചെയ്യുക.
